മോസ്കോ: ലോകകപ്പിന്റെ ആദ്യ സെമിയില്‍ ബെല്‍ജിയത്തെ വിറപ്പിച്ച് ഫ്രാന്‍സിനു ജയം. ഒരു ഗോളിനാണ് ഫ്രാൻസ് വിജയിച്ചത്. ബെല്‍ജിയത്തിനു ഗോളുകളൊന്നും നേടാൻ സാധിച്ചില്ല.
ബെല്‍ജിയത്തിനെതിരെ ഫ്രാന്‍സിന്റെ ആദ്യ ഗോള്‍ പിറന്നത് 51ആം മിനിട്ടില്‍. ഗ്രീസ്മാന് എടുത്ത കോര്‍ണറില്‍ ഹെഡറിലൂടെ ഉംറ്റിറ്റിയാണ് ഫ്രാന്‍സിന് വേണ്ടി ഗോള്‍ നേടിയത്.
പരസ്പരം വിറപ്പിച്ച് ബെല്‍ജിയവും ഫ്രാന്‍സും കളിച്ചെങ്കിലും ആദ്യ പകുതിയില്‍ ഗോള്പിറന്നിരുന്നില്ല.
മത്സരത്തിന്റെ തുടക്കത്തില്‍ ബെല്‍ജിയത്തിന്റെ കളിക്കരുത്തിന് മുന്നില്‍ അല്പം പതറിയെങ്കിലും പിന്നീട് മികച്ച രീതിയില്‍ ഫ്രാന്‍സ് തിരിച്ചുവന്നു. മികച്ച അവസരങ്ങള്‍ കിട്ടിയിട്ടും ഗോള്‍ വല കുലുക്കാനാകാതെ പോയത് ഇരുടീമുകള്‍ക്കും തിരിച്ചടിയായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക