‘അറ്റ്ലസ് ജ്വല്ലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം’ ; ഈ പരസ്യവാചകം മലയാളികൾ പെട്ടെന്ന് മറക്കില്ല. നീണ്ട മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷം അറ്റ്ലസ് രാമചന്ദ്രൻ വീണ്ടും സ്വർണ്ണവ്യാപാര രംഗത്തേയ്ക്ക് കടക്കുകയാണ്. മൂന്ന് വർഷമായി ജയിലിൽ കഴിയുകയായിരുന്ന രാമചന്ദ്രൻ ഈയിടെയാണ് ജയിൽ മോചിതനായത്. ചില ബാങ്കുകളുമായുള്ള വായ്പ്പാ ഇടപാടുകൾ തീർത്തതിന് ശേഷം ദുബായിൽ അറ്റ്ലസിന്റെ പുതുയ ഷോറൂം തുറക്കാനാണ് രാമചന്ദ്രന്റെ നീക്കം.
രാമചന്ദ്രനുമായി ചേർന്ന് അറ്റ്ലസ് എന്ന എന്ന ബ്രാൻഡ് നെയിമിൽ ഇന്ത്യയിൽ നിന്നു യു എ ഇയിൽ നിന്നും ഒട്ടേറെ പേർ പണം നിക്ഷേപിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. ദുബായിൽ പുതിയ ഷോറൂം തുറക്കാൻ ഏതാണ്ട് മൂന്നു കോടി ദിർഹത്തോളം ചിലവ് വരും. അറ്റ്ലസിനോടും തന്നോടും ജനങ്ങൾ കാണിക്കുന്ന സ്നേഹം തന്റെ പുതിയ കാൽവയ്പ്പിന് തുണയാകുമെന്നാണ് രാമചന്ദ്രന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക