അഭിഷേക് ബച്ചൻ ഫുട്ബോൾ ലോകകപ്പ് കാണാൻ റഷ്യയിലേക്ക് പോയപ്പോൾ മകൾ ആരാധ്യയുമൊത്ത് പാരിസിൽ ഡിസ്നിലാൻഡ് കാണുന്ന തിരക്കിലാണ് ഐശ്വര്യ. മകളുമായുള്ള സുന്ദര മുഹൂർത്തങ്ങൾ തന്റെ ഇൻസ്റാഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് താരമിപ്പോൾ. ഡിസ്നി കാസിലിനു മുന്നിൽ വച്ച് മകളുടെ അധരങ്ങളിൽ ചുംബിക്കുന്ന ചിത്രമാണ് ഐശ്വര്യ പോസ്റ്റ് ചെയ്തിരിക്കുന്നത്.
കഴിഞ്ഞ കാൻ ഫെസ്റിവലിനിടയിൽ ഐശ്വര്യ ആരാധ്യയുടെ ചുണ്ടുകളിൽ ചുംബിച്ചത് വിവാദമായിരുന്നു. കുഞ്ഞിന്റെ ചുണ്ടുകളിൽ അമ്മയിങ്ങനെ ചുംബിക്കുന്നത് ശരിയല്ല എന്നാണ് ഒരു വിഭാഗക്കാർ വാദിച്ചത്. എന്നാൽ വിവാദക്കാരെയെല്ലാം കാറ്റിൽ പറത്തികൊണ്ടാണ് ആഷ് പുതിയ ചിത്രം പുറത്തുവിട്ടിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക