കോഴിക്കോട് പുതുപ്പാടിയിൽ ധനകാര്യ സ്ഥാപന ഉടമയെ പെട്രോളൊഴിച്ച് തീ കൊളുത്തി. കൈതപ്പൊയിലിലെ മലബാർ ഫിനാൻസ് ഉടമ സജി കുരുവിളയെയാണ് തീകൊളുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. കണ്ണിൽ മുളകുപൊടി വിതറിയതിനു ശേഷം പെട്രോളൊഴിച്ച് കത്തിക്കുകയായിരുന്നു. ഇതോടെ സജി കെട്ടിടത്തിന്റെ മുകളിൽ നിന്നും താഴേക്ക് ചാടി. സാരമായ പൊള്ളലേറ്റ ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക