ലണ്ടന്‍: ഹീത്രു വിമാനത്താവളത്തിന് സമീപം ജനങ്ങളെ ആശങ്കയിലാഴ്ത്തി വന്‍ തീപിടുത്തം. വിമാനത്താവളത്തിന് സമീപമുള്ള അഞ്ച് ഹെക്ടര്‍ സ്ഥലത്തെ പുല്ലിനു തീപിടിച്ചാണ് അപകടമുണ്ടായത്. ശനിയാഴ്ച ഉച്ചക്കുശേഷമാണ് തീപിടിച്ചത്.
15 അഗ്നിശമന സേന യൂണിറ്റും, 97 അഗ്നിശമന സേനാംഗങ്ങളും ചേര്‍ന്ന് തീയണച്ചു. വരണ്ട കാലാവസ്ഥയാണ് തീപിടുത്തത്തിന് കാരണമെന്നാണ് വിവരം. എന്നാല്‍ വിമാനത്താവളത്തന്റെ റണ്‍വേയ്ക്ക് കുഴപ്പം ഒന്നും മില്ലെന്നും സര്‍വീസ് സാധാരണ നിലയിലാണെന്നും വക്താവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക