കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ആറു ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും തിങ്കളാഴ്ച അതാതു കലക്ടര്‍ അവധി പ്രഖ്യാപിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.
എന്നാൽ മുന്‍ നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും മറ്റു പരീക്ഷകള്‍ക്കും മാറ്റമുണ്ടാവില്ല.
കഴിഞ്ഞ 11 ന് അവധി നല്കിയ അമ്പലപ്പുഴ, ചേര്‍ത്തല, കുട്ടനാട് താലൂക്കുകളിലെ വിദ്യാലയങ്ങള്‍ക്ക് 21 ന് പ്രവൃത്തി ദിനമായി പ്രഖ്യാപിച്ചത് പിന്‍വലിച്ചു. പകരമായി ഈ മാസം 28 നും തിങ്കളാഴ്ചത്തെ അവധിക്കു പകരം ഓഗസ്റ്റ് നാലിനും ക്ലാസുകള്‍ ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക