ശബരിമല: കര്‍ക്കടക മാസപൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് തുറക്കും.
ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനര്, മേല്‍ശാന്തി ഉണ്ണികൃഷ്ണന് നമ്പൂതിരി എന്നിവര്‍ ചേര്‍ന്ന് നട തുറന്ന് ശ്രീകോവിലില്‍ ദീപം തെളിയ്ക്കും.
ചൊവ്വാഴ്ച ഉഷപൂജ, നെയ്യഭിഷേകം, അഷ്ടാഭിക്ഷേകം, ഉച്ചപൂജ എന്നിവ നടക്കും. 17 മുതല്‍ 21 വരെ ഉദയാസ്തമന പൂജ, കളഭാഭിഷേകം, ദീപാരാധന, പുഷ്പാഭിഷേകം, പടി പൂജ എന്നിവയും 21 ന് അയ്യപ്പ വിഗ്രഹത്തില്‍ ഭസ്മാഭിഷേകത്തിന് ശേഷം നട അടയ്ക്കുകയും ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക