താൻ ചെയ്യുന്ന കഥാപാത്രങ്ങളിൽ എന്നും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്ന നടനാണ് വിജയ് സേതുപതി. സീത്തിതാകാത്തി എന്ന ചിത്രത്തിന് വേണ്ടി താരം നടത്തിയ ഏറ്റവും പുതിയ മേക്കോവർ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ചിത്രത്തിൽ 80 കാരന്റെ വേഷമാണ് വിജയ് സേതുപതിക്ക്.
നടുവിലെ കൊഞ്ചം പാക്കാത കാണോം എന്ന ഹിറ്റിന് ശേഷം വിജയും സംവിധായകന് ബാലാജി തരണീധരനും ഒന്നിക്കുന്ന ചിത്രമാണ് സീതാകാത്തി. ഓസ്കര് ജേതാക്കളായ കെവിന് ഹാനെ, അലക്സ് നോബിള്‍ എന്നിവരാണ് വിജയ് സേതുപതിയുടെ പുതിയ ലുക്കിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍. നാല് മണിക്കൂറിന് ശേഷമാണ് മേക്കപ്പ് പൂര്‍ത്തിയായത്. മേക്കപ്പ് അഴിക്കാന്‍ വേണ്ടി വരുന്ന സമയം ഒരുമണിക്കൂര്‍.
ദേശീയപുരസ്കാര ജേതാവ് അര്‍ച്ചനയാണ് ചിത്രത്തിലെ നായിക. രമ്യ നമ്പീശൻ, ഗായത്രി, പാര്‍വതി നായര്‍, സംവിധായകന് മഹേന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക