ഓപ്പോ ഇന്ത്യ തങ്ങളുടെ പുതിയ ബജറ്റ് ഫോണ്‍ ആയ ഓപ്പോ A3s അവതരിപ്പിച്ചു. 2 ജിബി റാം 16 ജിബി മെമ്മറി എന്ന ഒരൊറ്റ വേരിയന്റ് ആയി മാത്രമാണ് ഓപ്പോ A3 എത്തുന്നത്. 10,999 രൂപയാണ് ഫോണിന്റെ വിലയെന്നാണ് സൂചന.
പിറകിലെ ഇരട്ട ക്യാമറകള്‍, സൂപ്പര്‍ ഫുള്‍ സ്ക്രീന്‍ ഡിസ്പ്ലെ, 4230 mAh ബാറ്ററി, ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 450 പ്രൊസസര്‍, ഓപ്പോ AI ബ്യുട്ടി സെല്‍ഫി ക്യാമറ എന്നിവയാണ് ഫോണിന്റെ പ്രധാന സവിശേഷതകള്‍.
13 മെഗാപിക്സല്‍ പ്രൈമറി സെന്‍സര്‍, രണ്ട് മെഗാപിക്സല്‍ സെക്കന്‍ഡറി സെന്‍സര്‍, എല്‍ഇഡി ഫ്ളാഷ് എന്നിവയുള്ള ഡ്യുവല്‍ റിയര്‍ ക്യാമറ സെറ്റപ്പ് പിറകിലും സെല്‍ഫിക്ക് വേണ്ടി AI മുന്‍വശത്തും ഒരുക്കിയിട്ടുണ്ട്. 6.2 ഇഞ്ച് ഡിസ്പ്ളേ വരുന്നതും നോച്ചും 88.8 ശതമാനം സ്ക്രീന്‍ ടു ബോഡി അനുപാതവും ഫോണിനുണ്ട്.
4 ജി വോള്‍ട്ട്, വൈ-ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, മൈക്രോ-യുഎസ്ബി, 3.5 എംഎം ഹെഡ്ഫോണ് ജാക്ക് എന്നീ കണക്ടിവിറ്റി സൗകര്യങ്ങളുണ്ട്. 16 ജി.ബി. ഇന്‍ബില്‍റ്റ് സ്റ്റോറേജ്, മൈക്രോഎസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ വിപുലീകരിക്കാനുള്ള സൗകര്യമുണ്ട്.
ജൂലായ് 15 മുതല്‍ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍, പേടിഎം, റീറ്റെയ്ല്‍ ഷോപ്പുകള്‍ എന്നിവ വഴിയെല്ലാം ലഭ്യമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക