പൃഥ്വിരാജിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ പൂജ കൊച്ചിയിൽ നടന്നു. പൃഥ്വിരാജ് സുകുമാരൻ, മല്ലിക സുകുമാരൻ, സുപ്രിയ പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂർ, മുരളി ഗോപി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ജൂലൈ 18 ന് തിരുവനന്തപുരത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും.
ചിത്രത്തിൽ നെഗറ്റീവ് ടച്ചുള്ള നായകവേഷമാകും മോഹൻലാൽ അവതരിപ്പിക്കുക എന്ന് സൂചനയുണ്ട്. ടോവിനോ തോമസാണ് ചിത്രത്തിൽ മോഹൻലാലിൻറെ അനിയനായി അഭിനയിക്കുന്നത്. വിവേക് ഒബ്റോയ് പ്രതിനായക വേഷത്തിലെത്തുന്നു. ഇന്ദ്രജിത്തും ചിത്രത്തിൽ പ്രധാനപ്പെട്ട റോൾ കൈകാര്യം ചെയ്യുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക