സംഗീത സംവിധായകൻ ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റിനെ പരിഹസിച്ച് മുൻഭാര്യ പ്രിയ രംഗത്ത്. സുഹൃത്ത് ഹിരണ്മയിയുമായുള്ള ചിത്രത്തിനൊപ്പം ‘9 YEARS OF TOGETHERNESS’ എന്ന ക്യാപ്ഷൻ നൽകി ഗോപി സുന്ദർ പോസ്റ്റ് ചെയ്തതിന്റെ താഴെ വന്ന മന്റുകളുടെ സ്ക്രീൻഷോട്ട് ഉൾപ്പടെയുള്ളവ പങ്കുവച്ചുകൊണ്ടാണ് പ്രിയ ഗോപിസുന്ദറിനെ പരിഹസിച്ചത്.
” ചിലർ ചില കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ വളച്ചൊടിക്കുന്നതിങ്ങനെയാണ്. ഇത് സത്യമാണോ എന്നറിയില്ല. എന്തായാലും ഇതുവരെ ഇക്കാര്യം കോടതിയിൽ അറിയിച്ചിരുന്നില്ല. ചിലരെ ഇങ്ങനെ സംരക്ഷിക്കുന്നതിൽ അഭിനന്ദനം. ഭാവിയിലും നല്ലത് വരട്ടെ.”; പ്രിയ ഫെയ്സ്ബുക്കിൽ കുറിച്ചു. ഏതായാലും ഗോപി സുന്ദറിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ട്.
ഇതിനിടെ സംഗീതസംവിധാന രംഗത്തിലൂടെ ശ്രദ്ധേയനായ ഗോപി സുന്ദർ ഹരി കൃഷ്ണൻ സംവിധാനം ചെയ്യുന്ന ട്രോള് ഗേറ്റിൽ നായകനായി അരങ്ങേറാൻ ഒരുങ്ങുകയാണ്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ ദുൽക്കർ സൽമാനാണ് അവതരിപ്പിച്ചത്.
https://www.facebook.com/priya.gopisundar.7/posts/2037429709844373
പ്രതികരിക്കാൻ ഇവിടെ എഴുതുക