തിരുവനന്തപുരം: അഭിമന്യൂ വധക്കേസിലെ പ്രതികളെ പോലീസ് സംരക്ഷിക്കുന്നു എന്നാരോപിച്ച് എ.ബി.വി.പി പ്രവർത്തകർ സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം.
പോലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞതില്‍ പ്രകോപിതരായ പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ചപ്പോള്‍ പോലീസ് ഇവര്‍ക്ക് നേരേ ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകരില്‍ ചിലരില്‍ ഇത് നേരിയ പരുക്കിനിടയാക്കി.
പ്രതികളായ എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ക്ക് പോലീസ് സംരക്ഷണം ഒരുക്കുകയാണെന്ന് ആക്ഷേപിച്ച പ്രവര്‍ത്തകര്‍,കേസിലെ മുഖ്യപ്രതികളെ എത്രയും വേഗം പിടികൂടണമെന്നും ഭീകര സംഘടനയായ എസ്.ഡി.പി.ഐയെ നിരോധിക്കണമെന്നും ആവശ്യപ്പെട്ടു.
https://www.facebook.com/ABVPKeralaOfficial/videos/1788948217837499/
പ്രതികരിക്കാൻ ഇവിടെ എഴുതുക