ഹോളിവുഡ് താരജോഡി ഇലി റോത്തും ലോറൻസാ ഇസോയും വേർപിരിയുന്നു. 46 കാരനായ ഇലി റോത്ത് പ്രശസ്ത ഹോളിവുഡ് നടനും സംവിധായകനുമാണ്. ഹോളിവുഡ് നടിയായ ഇസോയുമായി പരസ്പരധാരണ പ്രകാരമുള്ള വേർപിരിയലിനാണ് ഇലി റോത്ത് തയ്യാറെടുക്കുന്നത്.
തങ്ങൾ ഇരുവരും പരസ്പരം സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് താരങ്ങൾ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. തുടർന്നും നല്ല സുഹൃത്തുക്കളായിരിക്കുമെന്ന് ഇരുവരും വെളിപ്പെടുത്തി. ഇരുവരും ഇനിയും ഒരുമിച്ച് വർക്ക് ചെയ്യുമെന്നും ജീവിതത്തിൽ നിന്ന് മാത്രമാണ് വേര്‍പിരിയുന്നതെന്നും അവർ വ്യക്തമാക്കി.
ലോകം കണ്ട ഏറ്റവും വലിയ രക്ഷാപ്രവർത്തനം ഇനി വെള്ളിത്തിരയിലേക്ക്
പ്രതികരിക്കാൻ ഇവിടെ എഴുതുക