പൂഞ്ഞാർ എം എൽ എ പി സി ജോർജ്ജ് എന്നും വാർത്തകളിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ്. ഇപ്പോഴിതാ സിനിമയിലും ഒരുകൈ പയറ്റിനോക്കാനൊരുങ്ങുകയാണ് പി സി ജോർജ്ജ്.
നേരത്തെ അച്ചായൻസ് എന്ന ചിത്രത്തിലഭിനയിച്ച അദ്ദേഹത്തിന് പ്രേക്ഷകരുടെ ഗംഭീര വരവേൽപ്പ് ലഭിച്ചിരുന്നു. ചിത്രത്തിൽ പി സി ജോർജ്ജായി തന്നെയാണ് അദ്ദേഹം അഭിനയിച്ചത്.
ഇത്തവണ മിത്രൻ സംവിധാനം ചെയ്യുന്ന തീക്കുച്ചിയും പനിത്തുള്ളിയും എന്ന ചിത്രത്തിൽ പോലീസ് കമ്മീഷണറുടെ വേഷമാണ് പി സിക്ക്. ചിത്രത്തിന്റേതായി പുറത്ത് വന്ന ട്രൈലെർ ഇതിനകം സോഷ്യൽ മീഡിയ ഏറ്റെടുത്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക