പ്രമുഖ ഹിന്ദി സീരിയില്‍ നടന് സിദ്ധാര്‍ത്ഥ് ശുക്ളയുടെ കാര്‍ അപകടത്തില്‍പെട്ടു. അമിത വേഗത്തിലെത്തിയ നടന്റെ ആഡംബര കാര്‍ മറ്റ് രണ്ട് വാഹനങ്ങളിലിടിച്ച് ഡിവൈഡര്‍ തകര്‍ത്താണ് നിന്നത്.മുംബൈയിലെ ഓഷിവാര എരിയയിൽ വച്ചായിരുന്നു സംഭവം.
അശ്രദ്ധമായി വാഹനമോടിച്ചതിന് സിദ്ധാര്‍ത്ഥിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിന്നീട് 5000 രൂപയുടെ ജാമ്യത്തില്‍ നടനെ വിട്ടയച്ചു. 2014ലും സിദ്ധാര്‍ത്ഥിന്റെ വാഹനം അപകടത്തില്‍പെട്ടിരുന്നു.
‘ബാലിക വധു’, ‘ദില്‍ സെ ദില്‍ തക്’ എന്നീ ജനപ്രിയ പരമ്പരകളിലൂടെ ശ്രദ്ധേയനാണ് സിദ്ധാര്‍ത്ഥ് ശുക്ള. കരണ്‍ ജോഹറിന്റെ ‘ഹംറ്റി ശര്‍മ്മ കി ദുല്‍ഹനിയ’ എന്ന ചിത്രത്തിലും സിദ്ധാര്‍ത്ഥ് അഭിനയിച്ചിട്ടുണ്ട്.
അഭിജിത്തിന്റെ വിളി ലാലേട്ടൻ കേട്ടു; അടുത്ത മാസം 8 ന് അഭിജിത്തിനെ കാണാൻ മോഹൻലാൽ എത്തും
പ്രതികരിക്കാൻ ഇവിടെ എഴുതുക