ഇന്നലെ കോട്ടയത്ത് വള്ളം മറിഞ്ഞ് കാണാതായ രണ്ട് മാധ്യമപ്രവർത്തകരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മാതൃഭൂമി പ്രാദേശിക ലേഖകൻ സജിയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ വൈകിട്ടോടെയാണ് മഴക്കെടുതി റിപ്പോർട്ട് ചെയ്യാൻ പോയ മാതൃഭൂമി വാർത്താസംഘം സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞത്. രണ്ടു പേരെ കാണാതാവുകയും മൂന്നുപേരെ നാട്ടുകാർ രക്ഷപ്പെടുത്തുകയും ചെയ്തു. മാതൃഭൂമി ന്യൂസ് തലയോലപ്പറമ്ബ് പ്രാദേശിക ലേഖകന്‍ കെ.കെ.സജി (മെഗസ്സ് സജി 47), തിരുവല്ല ബ്യൂറോയിലെ കാര്‍ ഡ്രൈവര്‍ ഇരവിപേരൂര്‍ കോഴിമല കൊച്ചുരാമുറിയില്‍ (ഉഴത്തില്‍) ബാബുവിന്റെ മകന് ബിപിന്‍ ബാബു (27) എന്നിവരെയാണു കാണാതായത്. ഇതില്‍ സജിയുടെ മൃതദേഹമാണ് ഇന്ന് ലഭിച്ചത്. ബിപിനായയുള്ള തിരച്ചിൽ തുടരുന്നു.
തീപിടിച്ച നിലയില്‍ യുവാവ് ആശുപത്രിയിലേക്ക് ഓടിക്കയറി; സംഭവം മലപ്പുറത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക