മോഹൻലാലിൻറെ കർണ്ണഭാരം എന്ന നാടകം കണ്ട് അമ്പരന്നിരിക്കുകയാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസം മോഹൻലാൽ കർണ്ണഭാരം എന്ന സംസ്കൃത നാടകത്തിന്റെ പൂർണ്ണരൂപം അപ്ലോഡ് ചെയ്തിരുന്നു. ലൂസിഫറിന്റെ ചിത്രീകരണത്തിനിടയിൽ ഇതിന്റെ കുറച്ച് ഭാഗങ്ങൾ കാണാനിടയായ പൃഥ്വി മോഹൻലാലിൻറെ അഭിനയം കണ്ട് ശരിക്കും ഞെട്ടി.
അറിയാത്ത ഭാഷയിൽ പാടുകയും ഡയലോഗുകൾ പറയുകയും തുടർച്ചയായി പെർഫോം ചെയ്യുക എന്നത് മഹത്തരമാണെന്ന് പൃഥ്വി ട്വീറ്റ് ചെയ്തു.
പൃഥ്വിരാജിന്റെ ട്വീറ്റിന്റെ മലയാള രൂപം
‘ലൂസിഫറിന്റെ ചിത്രീകരണത്തിനിടെയാണ് ഈ വീഡിയോയുടെ ചില ഭാഗങ്ങള്‍ കാണാന്‍ ഇടയായത്. ഇങ്ങനെ അഭിനയിക്കാന്‍ സാധിക്കുക എന്നത് മഹത്തായ ഒരു കാര്യമാണ്. ലൈവായി പാടുകയും സംഭാഷണം പറയുക, നിര്‍ത്താതെ പെര്‍ഫോം ചെയ്യുക അതും നിങ്ങള്‍ക്ക് അറിയാത്ത ഒരു ഭാഷയില്‍’
Had the privilege of seeing portions of this video in between Lucifer’s shoot. It’s a stupendous feat to have achieved. Live singing, dialogues and non stop performance in a language you don’t even know! #Mindblown https://t.co/oMrVQN6LSd
— Prithviraj Sukumaran (@PrithviOfficial) July 28, 2018
സുകുമാരക്കുറുപ്പായി ദുൽക്കർ എത്തുന്നു; ടൈറ്റിൽ പോസ്റ്റർ പുറത്ത് വന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക