സോഷ്യല്‍ മീഡിയയിൾ ചർച്ചാ വിഷയമായ വിവാഹ വാർത്തയെ എതിർത്ത് നടി തപ്സി പാനു രംഗത്. തപ്സിയുടെ വിവാഹം ഉടന്‍ ഉണ്ടാകുമെന്ന രീതിയില്‍ പല വാര്‍ത്തകളും വന്നിരുന്നു. എന്നാല്‍ എല്ലാ വാര്‍ത്തകളെയും തള്ളി തപ്സി തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
തപ്സിക്ക് നല്ലൊരു വരനെ കണ്ടെത്താന്‍ തപ്സിയുടെ മാതാപിതാക്കള്‍ ഗോവയിലേക്ക് തിരിച്ചിട്ടുണ്ടെന്നായിരുന്നു വാർത്തകൾ വന്നിരുന്നത്. ‘തീര്‍ത്തും അതിശയകരം, ഞാന്‍ എന്റെ വിവാഹത്തിന് തന്നെ ക്ഷണിക്കപ്പെട്ടു, എന്റെ മാതാപിതാക്കള്‍ കഴിഞ്ഞ 10 വര്‍ഷമായി ഗോവയിലാണ്. അതിനര്‍ഥം 10 വര്‍ഷം മുമ്പേ എന്റെ വിവാഹം നിശ്ചയിച്ചെന്നാകും’ എന്നാണ് തപ്സി ഇത് സംബന്ധിച്ച് ട്വിറ്ററില്‍ കുറിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക