ഘടികാരങ്ങൾ നമ്മുടെ ജീവിതത്തിന്റെ അഭിവാജ്യ ഘടകമാണ്. നമ്മുടെ ജീവനും ജീവിതവുമെല്ലാം സമയത്തിന്റെ അളവുകോലുകൊണ്ട് നിർണ്ണയിക്കപ്പെടുമ്പോൾ ആ സമയം നമുക്ക് കാണിച്ചു തരുന്ന ഘടികാരത്തിനും അതിന്റേതായ പ്രാധന്യമുണ്ട്.
കൈയിൽ കെട്ടുന്ന വാച്ചുകളായും ഭിത്തിയിൽ തൂക്കുന്ന ക്ലോക്കുകളായും ഇവ നമുക്ക് കൃത്യതയോടെ സമയം പറഞ്ഞു തരുന്നു. എന്നാൽ ഇടയ്ക്ക് വച്ച് ഈ ക്ലോക്കുകൾ ബാറ്ററി തീർന്നോ കേടു വന്നോ നിന്ന് പോയാൽ സമയം ഒത്തുവരുന്നത് വരെ നാമത് നന്നാക്കാൻ മെനക്കെടാറില്ല. മൊബൈൽ ഫോണിലും മറ്റും ക്ലോക്കിനെക്കാൾ കൃത്യമായ സമയം ലഭിക്കുമെന്നുള്ളത് കാരണം ഇന്നത്തെകാലത്ത് ചിലപ്പോൾ മാസങ്ങളോളം ആ ക്ലോക്ക് അങ്ങനെ തന്നെ ഓടാതെ ഇരുന്നെന്ന് വരാം. ചിലപ്പോഴൊക്കെ നന്നാക്കാൻ കഴിയാത്ത വിധം കേടായാലും ക്ലോക്കിന്റെ ഭംഗി കണ്ട് അത് കളയാതെ നാം വീട്ടിൽ സൂക്ഷിച്ച് വയ്ക്കാറുമുണ്ട്. ഇത്തരത്തിൽ നിലച്ചുപോയ ക്ലോക്ക് വീട്ടിൽ സൂക്ഷിക്കുന്നത് കൊണ്ട് നമുക്ക് ദോഷം മാത്രമേയുണ്ടാവുകയുള്ളൂ.
വാസ്തുശാസ്ത്ര വിശ്വാസ പ്രകാരം നിലച്ച ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് ദുശ്ശകുനമാണ്. ഇത് വീട്ടിലെ അംഗങ്ങൾക്ക് കാലക്കേടുകളുണ്ടാക്കും.
കുറേ നാളുകളായി മണിയടിക്കാതെ നിന്നുപോയ ക്ലോക്ക് പെട്ടന്ന് മണിയടിച്ചാൽ വീട്ടിൽ ആരുടെയെങ്കിലും മരണം നടക്കുമെന്നാണ് വിശ്വാസം.
ക്ലോക്കുകൾ അല്ലെങ്കിൽ വാച്ചുകൾ നിർമ്മിക്കുമ്പോൾ നിർമ്മിക്കുന്നയാളിന്റെ ആത്മാവിന്റെ ഒരംശവും അതിൽ ഉൾച്ചേരുന്നു എന്നാണ് വിശ്വാസം. അതിനാൽ ക്ലോക്ക് നിലച്ചാൽ ആത്മാവും നിലയ്ക്കും. അതുകൊണ്ട് കേടായ ഘടികാരങ്ങൾ എത്രയും പെട്ടെന്ന് നന്നാക്കുകയോ വീട്ടിൽ നിന്നും മാറ്റുകയോ ചെയ്യുക.
നിലച്ച ക്ലോക്ക് വീട്ടിൽ വയ്ക്കുന്നത് കുടുംബത്തകർച്ചയ്ക്കും ദുരന്തത്തിനും വഴി തെളിക്കും.
ഷോ കാണിക്കാനായി ഓടാത്ത വാച്ച് കൈയിൽ കെട്ടുന്നവരാണ് നിങ്ങളെങ്കിൽ അത് നിങ്ങളെ പരാജയത്തിലേക്ക് നയിക്കും.
ഓടിക്കൊണ്ടിരുന്ന വാച്ച് കാരണമില്ലാതെ പെട്ടെന്ന് നിന്നുപോയാൽ നിങ്ങളെ കാത്ത് ഒരപകടം പതിയിരിക്കുന്നുണ്ടെന്നാണ് വിശ്വാസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക