വർഷങ്ങൾക്ക് മുൻപ് തിയേറ്ററുകളെ ഇറക്കി മറിച്ച പോക്കിരിരാജ എന്ന ഹിറ്റ് ചിത്രത്തിന്റെ രണ്ടാം ഭാഗമായ മധുരരാജയുടെ കാസ്റ്റിംഗ് ലിസ്റ്റ് പുറത്തു വിട്ടു. മമ്മൂട്ടിയുടെ അനുജനായി ഇത്തവണ പൃഥ്വിരാജ് എത്തില്ല. തമിഴ് നടൻ ജയ് ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇത് പൃഥ്വിരാജ് അവതരിപ്പിച്ച മമ്മൂട്ടിയുടെ അനുജന്റെ റോൾ ആണോ എന്നുള്ളതിൽ സ്ഥിതീകരണമുണ്ടായിട്ടില്ല.
പോക്കിരി രാജയില്‍ നിന്ന് സിദ്ദിഖ്, നെടുമുടി വേണു, വിജയ രാഘവന്, സലിം കുമാര്‍ തുടങ്ങിയവര്‍ രണ്ടാം ഭാഗത്തില്‍ എത്തുന്നു. അനുശ്രീ, ഷംന കാസിം, മഹിമ നമ്പ്യാർ തുടങ്ങിയവര്‍ പ്രധാന സ്ത്രീകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ജഗപതി ബാബു ആണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്. ബിജുക്കുട്ടന്, ധര്മജന്, എംആര്‍ ഗോപകുമാര്‍, കൈലാസ്, ബാല, മണിക്കുട്ടന്, നോബി, ബൈജു എഴുപുന്ന, ബാലചന്ദ്രന് ചുള്ളിക്കാട്, ജയന് ചേര്‍ത്തല, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങിയവറാണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ചിത്രം ആഗസ്റ്റ് 9ന് ചിത്രീകരണമാരംഭിക്കും.
മോഹൻലാലിനും ഫാസിലിനും മധുരം നൽകി ലൂസിഫറിന്റെ സെറ്റിൽ സുപ്രിയയുടെ പിറന്നാളാഘോഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക