കൊല്ലം ചവറ മേനോമ്പള്ളിയിൽ കഴുത്തറ്റം വെള്ളത്തിൽ മുങ്ങിപ്പോയ അമ്മയെയും 45 ദിവസം പ്രായമുള്ള കുഞ്ഞിനേയും ഫയർ ഫോഴ്സ് രക്ഷപ്പെടുത്തി. വയലില്‍ പുത്തന്‍വീട്ടില്‍ നീതുകൃഷ്ണനെയും കുഞ്ഞിനെയും ചവറ ഫയര്‍ഫോഴ്സ് സ്ട്രക്ച്ചറില്‍ ആംബുലന്‍സിലെത്തിച്ച് ബന്ധുവീട്ടിലേക്ക് മാറ്റി.
തിങ്കളാഴ്ച രാത്രിയോടെ ആരംഭിച്ച ശക്തമായ മഴയില്‍ ചവറ, പന, തേവലക്കര, നീണ്ടകര എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിലെ വീടുകളും റോഡുകളും കൃഷി സ്ഥലങ്ങളും വെള്ളത്തിനടിയിലായി. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് നിരവധി കുടുംബങ്ങള്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. ചവറ കൊറ്റന്‍കുളങ്ങര സ്കൂളില്‍ ദുരിതാശ്വാസക്യാമ്പ് തുറന്ന് പതിനൊന്ന് കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക