ആസിഫ് അലിയെ നായകനാക്കി ജിസ് ജോർജ്ജ് സംവിധാനം ചെയ്യുന്ന വിജയ് സൂപ്പറും പൗര്‍ണമിയും എന്ന ചിത്രത്തിൽ യൂട്യൂബ് ക്ളീറ്റസ് എന്ന കഥാപാത്രമായാണ് അജു വർഗീസ് എത്തുന്നത്. പേരിലും ലുക്കിലും വ്യത്യസ്തത പുലർത്തുന്ന കഥാപാത്രത്തെ കുറിച്ചുള്ള വിവരങ്ങൾ അജു തന്നെ ഫെയ്സ്ബുക്കിലൂടെ പുറത്ത് വിട്ടു.
മോഡേണ്‍ ലുക്കിലാണ് അജു സിനിമയില്‍ എത്തുന്നത്. സ്റ്റയില് ലുക്കില്‍ കൂളിങ് ഗ്ളാസും വെച്ചുള്ള ഫോട്ടോയാണ് അജു ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ന്യൂ സൂര്യ ഫിലിംസിന്റെ ബാനറില്‍ സുനില്‍ എ കെ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
ഐശ്വര്യ ലക്ഷ്മിയാണ് ചിത്രത്തിലെ നായിക. സിദ്ദിഖ്, രഞ്ജി പണിക്കര്‍, ശാന്തി കൃഷ്ണ തുടങ്ങിയവർ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
സണ്ണി ലിയോൺ മലയാളത്തിലേക്ക്; അരങ്ങേറ്റം ഒമർ ലുലു ചിത്രത്തിലൂടെ
പ്രതികരിക്കാൻ ഇവിടെ എഴുതുക