ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് വിദ്യാഭാസ തൊഴിൽ അവസരങ്ങൾ ഉറപ്പുവരുത്തിയ കേരളസർക്കാർ ഇനി ട്രാൻസ്ജെൻഡറുകളുടെ ലിംഗമാറ്റ ശസ്ത്രക്രിയയുടെ ചിലവും വഹിക്കും.
ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ട്രാന്‍സ്ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം.
ശസ്ത്രക്രിയക്ക് ചെലവാകുന്ന തുകയില്‍ പരമാവധി രണ്ടുലക്ഷം രുപ സര്‍ക്കാര്‍ വഹിക്കും. സാമൂഹ്യനീതിവകുപ്പ് മുഖേന തുക നല്‍കും. ശസ്ത്രക്രിയ സംസ്ഥാനത്തിനകത്തോ പുറത്തോ ആകാം. അധിക തുക ആവശ്യമായി വരുന്നവര്‍ക്ക് കൂടുതല്‍ പരിശോധനകള്‍ക്ക് ശേഷം തുക അനുവദിക്കും. ഇത് സംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും. ശസ്ത്രക്രിയ ചെലവ് സ്വയംവഹിച്ചവര്‍ക്ക് ആ തുക തിരികെ സര്‍ക്കാര്‍ നല്‍കും.
ആണ്, പെണ്, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങളുടെ ലിംഗസമത്വം എന്ന ലക്ഷ്യപ്രാപ്തിക്കായി എല്‍ഡിഎഫ് സര്‍ക്കാര്‍ രാജ്യത്താദ്യമായി ട്രാന്‍സ്ജെന്‍ഡര്‍ പോളിസി പ്രഖ്യാപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക