താര സംഘടനായ അമ്മയിൽ ദിലീപിനെ തിരിച്ചെടുത്തതിനെ പാട്ടി പ്രതികരിച്ച് നടൻ ടോവിനോ. അമ്മയിൽ നിന്നും ദിലീപിനെ പുറത്താക്കിയതും തിരിച്ചെടുത്തതും തുടർന്നുണ്ടായ നടിമാരുടെ രാജിയുമെല്ലാം ഒഴിവാക്കേണ്ടിയിരുന്നതായിരുന്നുവെന്ന് ടോവിനോ പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസ് ഒരു സംഘടനാ പ്രശ്നമല്ല, അതിനെ കുറ്റകൃത്യമായി കാണണം. ഈ സംഭവത്തെ സംഘടനാ പ്രശ്നങ്ങളായി ഊതിപെരുപ്പിക്കുന്നത് മാധ്യമങ്ങളാണ്. കുറ്റം തെളിയിക്കപ്പെടേണ്ടതാണ്. കുറ്റവാളിയാണെങ്കില്‍ ശിക്ഷിക്കപ്പെടുകയും അല്ലെങ്കില്‍ യഥാര്‍ഥ കുറ്റവാളിയെ കണ്ടെത്തുകയും വേണം. കോടതിയാണ് അന്തിമ തീര്‍പ്പ് കല്‍പ്പിക്കേണ്ടത്; ടോവിനോ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക