തിരക്കഥാകൃത്ത് സേതു ആദ്യമായി സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രം ഒരു കുട്ടനാടൻ ബ്ലോഗിലെ ആദ്യ ഗാനം പുറത്തിറങ്ങി. നാടൻ പാട്ടിന്റെ ഈണത്തിലൊരുക്കിയിരിക്കുന്ന ഗാനത്തിന് ഈണം നൽകിയത് ബിജിപാലാണ്. ഓണത്തിന് റിലീസ് ചെയ്യുന്ന ചിത്രത്തിൽ അനുസിതാര, റായ് ലക്ഷ്മി, ഷംന കാസിം തുടങ്ങിയവരാണ് നായികമാർ.
നെടുമുടി വേണു, സുരാജ് വെഞ്ഞാറമ്മൂട്, സിദ്ദിഖ്, ജൂഡ് ആന്റണി, സഞ്ജു ശിവറാം, ആദില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചിത്രത്തിലുണ്ട്. അനന്ത് വിഷന്റെ ബാനറില്‍ മുരളീധരനും ശാന്താ മുരളീധരനും ചേർന്നാണ് നിർമ്മാണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക