ദുരിതബാധിത ജനങ്ങളെ സഹായിക്കാനുള്ള സഹായനിധിയിലേക്ക് തെലുങ്കു സൂപ്പർ താരം വിജയ് ദേവരകൊണ്ടയുടെ അഞ്ച് ലക്ഷം രൂപയുടെ സംഭാവന.
പെല്ലി ചൂപ്പുളു, അർജ്ജുൻ റെഡ്ഡി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് വിജയ് ദേവരകൊണ്ട.
“കേരളം പ്രളയ ദുരിതത്തില്‍ പെട്ടിരിക്കുകയാണെന്നും അവസ്ഥ മോശമാണെന്നും മനസിലാവുന്നു. ഒരു അവധിക്കാലകേന്ദ്രം എന്ന നിലയില്‍ എപ്പോഴും എന്റെ ആദ്യ തെരഞ്ഞെടുപ്പില്‍ വരാറുണ്ട് കേരളം. എന്റെ സിനിമകളോടും സ്നേഹം കാണിച്ചിട്ടുണ്ട് മലയാളികള്‍. ജീവിതത്തില്‍ കണ്ടുമുട്ടിയ അനേകം നല്ല മനുഷ്യരെ കേരളത്തില്‍ നിന്നാണ് ഞാന്‍ പരിചയപ്പെട്ടത്. ഈ ദുരിതകാലത്ത് വ്യക്തിപരമായി എങ്ങനെ ഇടപെടണമെന്ന് എനിക്കറിയില്ല. എന്നാലും നിങ്ങളെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നുണ്ട്” ; വിജയ് ദേവരകൊണ്ട തന്റെ ഫെയ്സ്ബുക്കിൽ പേജില്‍ കുറിച്ചു.
https://www.facebook.com/TheDeverakonda/posts/861141654091701
മഴക്കെടുതി; പാസ്പോർട് നഷ്ടമായവർക്ക് സൗജനയമായി മാറ്റി നൽകും; സുഷമ സ്വരാജ്
പ്രതികരിക്കാൻ ഇവിടെ എഴുതുക