തിരുവനന്തപുരം: വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, ആലപ്പുഴ ജില്ലകളിലെ ചില വിദ്യാലയങ്ങള്‍ക്കും പാലക്കാട് ജില്ലയിലെ മുഴുവന്‍ വിദ്യാലയങ്ങള്‍ക്കുമാണ് അതത് ജില്ലാ കളക്ടര്‍മാര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചത്.
ആലപ്പുഴയില്‍ കുട്ടനാട് താലൂക്കിലെ പ്രൊഫഷണല്‍ കോളജുകള്‍ ഒഴികെയുള്ള എല്ലാ വിദ്യാലയങ്ങള്‍ക്കും അവധിയായിരിക്കും.
എറണാകുളം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന വിദ്യാലയങ്ങള്‍ക്ക് എറണാകുളം ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു.
പാലക്കാട് ജില്ലയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയില്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കുമെന്ന് ജില്ലാ കളക്റ്റര്‍ അറിയിച്ചു. പാലക്കാട് ജില്ലയില്‍ റെക്കോര്‍ഡ് മഴയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങള്‍ ഇപ്പോഴും ഒറ്റപ്പെട്ട നിലയിലാണ്. മാത്രമല്ല നിരവധി വീടുകളും കടകളും ഇപ്പോഴും വെള്ളക്കെട്ടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക