കോഴിക്കോട് തിരുവമ്പാടി മറിപ്പുഴയിൽ ഉരുള്‍പൊട്ടല്‍. ഉരുൾപ്പൊട്ടലിനെത്തുടർന്ന് ഇരുവഴിഞ്ഞിപ്പുഴയില്‍ ശക്തമായ മഴവെള്ളപ്പാച്ചില്‍ ഉണ്ടെന്നും തീരത്തുള്ളവര്‍ ജാഗ്രത പുലര്‍ത്തണമെന്നും നിര്‍ദ്ദേശമുണ്ട്.
അതേസമയം അടുത്ത രണ്ടുദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ബംഗാള്‍ തീരത്ത് രൂപംകൊണ്ട ന്യൂനമര്‍ദത്തിന്റെ സ്വാധീനത്തില്‍ കാറ്റിന്റെ വേഗം മണിക്കൂറില്‍ 60 കി.മീ വരെയാകുമെന്നും കേരള, കര്‍ണാടക, തമിഴ്നാട് തീരങ്ങളില്‍ ഉള്ളവര്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക