കേരളമനുഭവിക്കുന്ന ദുരന്തത്തിൽ സഹായമഭ്യർഥിച്ച് സച്ചിൻ ടെണ്ടുൽക്കറും. ട്വിറ്റ്വറിലൂടെയാണ് സച്ചിൻ കേരളത്തിന് വേണ്ടി രാജ്യത്തോട് സഹായമഭ്യർത്ഥിച്ചിരിക്കുന്നത്.
ഈ സമയത്ത് കേരളത്തിന് ആവശ്യം പ്രാര്‍ത്ഥനകളേക്കാള്‍ കൂടുതല്‍ കഴിയുന്നത്ര സഹായമാണ് ആവശ്യം. മഴക്കെടുതിയുടെ ഇരയായ ആളുകള്‍ക്കും കുടുംബങ്ങള്‍ക്കും സഹായം ആവശ്യമുണ്ട്. രാജ്യം കേരളത്തിനൊപ്പമുണ്ട് എന്ന് കാണിക്കാനുള്ള സമയമാണിത്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ചെറിയ സംഭാവന പോലും വലിയ കാര്യമാണ്; സച്ചിന് ട്വീറ്റില്‍ പറഞ്ഞു.
സച്ചിന്റെ ട്വീറ്റ് രാജ്യവ്യാപക ശ്രദ്ധ നേടുമെന്നത് കൊണ്ട് തന്നെ കേരളത്തിന് ക്രിക്കറ്റ് ലോകത്ത് നിന്നടക്കം കൂടുതല്‍ സഹായമെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്.
Prayers are always good but in times of dire need and suffering we all can do more. Right now the victims and families of the #KeralaFloods need our help. Let’s show them that we #StandWithKerala. Even a small contribution to Kerala’s #CMDRF would go a long way.@CMOKerala pic.twitter.com/UFQCVL3G3x
— Sachin Tendulkar (@sachin_rt) August 14, 2018
പ്രതികരിക്കാൻ ഇവിടെ എഴുതുക