കൊമ്പൻ മീശയും കുടവയറും ഓലക്കുടയും പിടിച്ചു വരുന്ന ഭീമാകാരനായ മഹാബലിയാണ് മലയാളികളുടെ മനസ്സിലെന്നുമുള്ളത്. ഇതല്ലാതെ മാവേലിക്ക് മറ്റൊരു രൂപം നമ്മൾ സങ്കൽപ്പിച്ചു പോലും നോക്കിയിട്ടുണ്ടാകില്ല. എന്നാൽ മാവേലിക്കുമുണ്ടാകില്ലേ ഒരു യൗവ്വനം. ഇന്ദ്രനാൽ പോലും ഭയപ്പെട്ട യോദ്ധാവായ മാവേലിക്ക് നാം സങ്കല്പിക്കുന്ന രൂപത്തിൽ നിന്ന് വ്യത്യസ്തമായി ഒരു രൂപമുണ്ടങ്കിലോ എന്ന ചിന്തയിൽ നിന്നാണ് പ്രമുഖ സ്വകാര്യ ചാനലായ ഫ്ളവേഴ്സ് ടി വിയുടെ ഇത്തവണത്തെ ഓണഗാനം പിറവി കൊണ്ടിരിക്കുന്നത്.
സ്ഥിരം കാണുന്ന കുടവയറാനായ മാവേലിയിൽ നിന്നും വ്യത്യസ്തനായി ആകാരവടിവോട് കൂടിയ യൗവ്വനയുക്തനായ മാവേലിയെയാണ് ഈ വിഡിയോയിൽ കാണാൻ കഴിയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക