പാലക്കാട്: കുതിരാനില്‍ വീണ്ടും മണ്ണിടിച്ചിലുണ്ടായി. നടന് ജയറാമും കുടുംബവുമുള്‍പ്പടെ നിരധിപ്പേർ ഇവിടെ കുടുങ്ങി കിടക്കുന്നു.
എയർപോർട്ട് അടച്ചതിൽ എറണാകുളത്തേക്ക് റോഡുമാർഗം വരികയായിരുന്നു ജയറാമും ഭാര്യ പാർവതിയും മകളും എന്നാൽ കുതിരാനിൽ വച്ച് മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് അവിടെ കുടുങ്ങിക്കിടക്കുകയാണ് എന്നാണ് വിവരം.
താനും കുടുംബവും രാത്രി എട്ടിന് ഇവിടെയെത്തിയതാണെന്നും അപ്പോള്‍ മുതല്‍ ഇവിടെ കുടുങ്ങിക്കിടക്കുകയാണെന്നും ജയറാം പറഞ്ഞു.
സ്ഥലത്ത് വന്‍ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്. ഗതാഗത കുരുക്കിനേത്തുടര്ന്ന് രക്ഷാപ്രവര്‍ത്തനത്തിന് അഗ്നിശമന സേനയ്ക്കോ മറ്റ് സംവിധാനങ്ങള്‍ക്കോ ഇങ്ങോട്ടേയ്ക്ക് എത്താനാകുന്നില്ലെന്നാണ് വിവരമെന്നും സ്ഥലത്ത് കനത്ത മഴയുണ്ടെന്നും ജയറാം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക