പ്രളയക്കെടുത്തുയിലകപ്പെട്ട കേരളത്തെ രക്ഷിക്കാൻ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് സഹായഹസ്തങ്ങളെത്തിക്കൊണ്ടിരിക്കുന്ന വേളയിൽ പേറ്റിഎം സ്ഥാപകനും കോടീശ്വരനുമായ വിജയ് ശേഖർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകിയത് 10000 രൂപ.
വെറും 10000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്കിയ വിജയ് ശേഖര്‍ ഇതിന്റെ സ്ക്രീന്‍ ഷോട്ട് അടക്കം ട്വിറ്ററില്‍ പോസ്റ്റ് ചെയ്തുകൊണ്ട് പേറ്റിഎം വഴി ദുരിതാശ്വാസ നിധിയിലേക്ക് ആള്‍ക്കാരോട് പണം സംഭാവന ചെയ്യാനാണ് ആവശ്യപ്പെട്ടത്.
ഈ പോസ്റ്റിന് താഴെ വന്‍ വിമര്‍ശനമാണ് വിജയ് ശേഖറിനെതിരേ ഉയർന്നത്. കോടീശ്വരനായ വിജയ് ശേഖര്‍ വെറും 10000 രൂപ പേറ്റിഎമ്മിലൂടെ സംഭാവന നല്കി ചുളുവില്‍ സ്വന്തം മൊബൈല്‍ വാലറ്റിന് പ്രൊമോഷന് നേടിയെടുക്കാന്‍ ശ്രമിക്കുകയാണെന്നാണ് വ്യാപകമായി ഉയരുന്ന വിമര്‍ശനം.
വിമര്‍ശനങ്ങള്‍ നിറഞ്ഞതോടെ ട്വിറ്റര്‍ പോസ്റ്റ് ഡിലീറ്റ് ചെയ്തിരിക്കുകയാണ് വിജയ് ശേഖര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക