കനത്ത മഴയും വെള്ളപ്പൊക്കവും മൂലം താല്‍ക്കാലികമായി നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി സര്‍വീസ് പുനരാരംഭിച്ചു. എംസി റോഡില്‍ തിരുവനന്തപുരം മുതല്‍ അടൂര്‍വരെയാണ് സര്‍വീസ് തുടങ്ങിയത്. ദേശീയപാതയില്‍ തിരുവനന്തപുരം-എറണാകുളം റൂട്ടിലും സര്‍വീസ് തുടങ്ങി.
അതേസമയം, വിവിധയിടങ്ങളില്‍ ജലനിരപ്പ് ഇപ്പോഴും ഉയര്‍ന്ന് നില്ക്കുന്നതിനാല് ട്രാക്കുകളിലെ വെള്ളക്കെട്ട് മാറാത്തതിനാലും ട്രെയിന്‍ ഗതാഗതം ഇപ്പോഴും തടസപ്പെട്ടിരിക്കുകയാണ്. ആറ് ട്രെയിനുകള്‍ പൂര്‍ണമായും സര്‍വീസ് റദ്ദാക്കി. പരശുറാം, ശബരി, മാവേലി, മലബാര്‍ എക്സ്പ്രസുകള്‍ ആണ് റദ്ദാക്കിയത്. ഇതിനു പുറമേ ചെന്നൈ-തിരുവനന്തപുരം, തിരുവനന്തപുരം എക്സ്പ്രസുകളും റദ്ദാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക