നടി സിൽക്ക് സ്മിതയുടെ ജീവിതം പകർത്താനൊരുങ്ങി സംവിധായകൻ പാ രഞ്ജിത്ത്. തമിഴിൽ വെബ് സീരീസ് ആയിട്ടാകും ചിത്രം നിർമ്മിക്കുക. നേരത്തെ ബോളിവുഡിൽ വിദ്യാബാലൻ നായികയായി സിൽക്ക് സ്മിതയുടെ ജീവിത കഥ പറഞ്ഞ ‘ദി ഡിർട്ടി പിച്ചർ’ എന്ന ചിത്രം പുറത്തിറങ്ങിയിരുന്നു.
സ്മിതയുടെ ജീവിതത്തിലെ അറിയപ്പെടാത്ത ഏടുകളും സിനിമയില്‍ എത്തുന്നതിനു മുമ്പുള്ള കാലവും കുട്ടിക്കാലവും എല്ലാമാണ് രഞ്ജിത് പരമ്പരയിൽ ഉള്‍ക്കൊള്ളിക്കുമെന്നാണ് സൂചന.
ആരാണ് പ്രധാന വേഷങ്ങളില്‍ എത്തുകയെന്ന് വ്യക്തമല്ല.
ഇതിനിടെ തന്റെ ആദ്യ ബോളിവുഡ് ചിത്രത്തിനായുള്ള ശ്രമങ്ങളും പാ രഞ്ജിത് തുടങ്ങിക്കഴിഞ്ഞു. ഇതിന്റെ കാസ്റ്റിംഗ് ജോലികള്‍ പുരോഗമിക്കുകയാണ്.
സൈറ നരസിംഹ റെഡ്ഡി; ചിരഞ്ജീവിയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയ്ലർ കാണാം
പ്രതികരിക്കാൻ ഇവിടെ എഴുതുക