ഏഷ്യന്‍ ഗെയിംസ് പുരുഷവിഭാഗം ട്രിപ്പിള്‍ ജമ്പിൽ ഇന്ത്യക്ക് സ്വര്‍ണം. 48 വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഏഷ്യൻ ഗെയിംസിൽ ട്രിപ്പിൾ ജമ്പ് പുരുഷവിഭാഗത്തിൽ ഇന്ത്യയ്ക്ക് സ്വർണ്ണം ലഭിക്കുന്നത്. പഞ്ചാബിലെ അമൃത്സര്‍ സ്വദേശിയായ അര്‍പീന്ദര്‍ സിങാണ് ഈ നേട്ടം സ്വന്തമാക്കിയത്. 16.77 മീറ്റര്‍ ദൂരം താണ്ടിയാണ് അര്‍പീന്ദര്‍ ഏഷ്യന്‍ ഗെയിംസ് സ്വര്‍ണം നേടിയെടുത്തത്.
ഉസ്ബെക്കിസ്ഥാന് താരം റുസ്ലാന് കുര്‍ബാനോവ് വെള്ളിയും ചൈനയുടെ നിലവിലെ സ്വര്‍ണമെഡല്‍ ജേതാവ് ഷു കാവോ വെങ്കലവും നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക