കൂട്ട ബലാത്സംഗ കേസിൽ നടപടിയെടുക്കാൻ പോലീസ് വിമുഖത കാണിച്ചതിനെത്തുടർന്ന് ഉത്തർപ്രദേശിൽ 27 കാരിയായ യുവതി തീ കൊളുത്തി ആത്മഹത്യ ചെയ്തു. 15 വയസായ മകൻ സാരമായ പൊള്ളലേറ്റിട്ടുണ്ട്.
ഗ്രാമത്തിലെ മൂന്ന് പുരുഷന്മാർ തന്നെ ബലാത്സംഗം ചെയ്തതിനെതിരെ പരാതി നൽകിയിട്ടും പോലീസ് നടപടിയെടുത്തില്ലെന്നും തുടർന്ന് ഓഗസ്റ്റ് 18 ന് ഇവർ തന്നെ വീണ്ടും കൂട്ടബലാത്സംഗത്തിനിരയാക്കി എന്നതാണ് യുവതിയുടെ മരണമൊഴി. ഇതിൽ മനംനൊന്താണ് യുവതി സ്വയം തീകൊളുത്തിയത്.
കേസ് കൊടുത്ത് ഒരു മാസമായിട്ടും പോലീസ് യാതൊരു നടപടിയും കൈക്കൊണ്ടില്ലെന്നു മാത്രമല്ല, പോണം വാങ്ങി കേസ് ഒത്തുതീർപ്പാക്കാൻ തങ്ങളെ നിർബന്ധിച്ചുവെന്നും യുവതിയുടെ ഭർത്താവ് വെളിപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക