സംസ്ഥാനത്ത് പെട്രോളിന്റെ വില കുതിച്ചുയരുന്നു. ഇന്നലെ 80 കടന്ന പെട്രോൾ വില ഇന്ന് 82 ആയിരിക്കുകയാണ്. തിരുവനന്തപുരത്ത് പെട്രോള്‍ വില 82.04 രൂപയാണ്. ഡീസലിന് 75.53 രൂപയാണ് വില.
എന്നാൽ ഇതോടൊപ്പം പാചകവാതക വിലയും ഉയരുകയാണ്. ഗാര്‍ഹിക സിലിണ്ടറിന്റെ വില 30 രൂപ കൂട്ടി 812.50 രൂപ ആയി. വാണിജ്യ സിലിണ്ടറിന്റെ വില 1410.50 രൂപയായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക