ചര്‍മം കണ്ടാല്‍ പ്രായം തോന്നില്ലെന്ന് ചിലരെ കാണുമ്പോൾ നമ്മൾ പറയാറില്ലെ..! ചിലർ കൃത്യമായ ചിട്ടയോടെയുള്ള ജീവിത ശൈലികൊണ്ട് ഇത് നേടുന്നുവെങ്കിൽ മറ്റ് ചിലർ ഇതിനുവേണ്ടിയുള്ള പല ക്രീമുകളും ട്രീറ്റ്മെന്റുകളും നടത്തുന്നു.
എന്നാൽ വെറുതെ ഉള്ള ചര്‍മം കളയാതിരിക്കാന്‍ ഇതൊന്നു അറിഞ്ഞിരിക്കൂ. നമ്മുടെ അടുക്കളയില്‍ തന്നെയുണ്ട് കൃത്രിമം ഇല്ലാതെ ചർമ്മം സംരക്ഷിക്കാനുള്ള ടിപ്സുകള്‍. ഇത് നിങ്ങള്‍ക്ക് ദോഷഫലം ഉണ്ടാക്കില്ല. ധൈര്യത്തോടെ ഉപയോഗിക്കാം. ഏതൊക്കെയാണെന്ന് നോക്കാം.
1.ചെറുനാരങ്ങയും തേനും
ഇത് മുഖം വൃത്തിയാക്കുകയും തിളക്കം നല്‍കുകയും ചെയ്യുന്നു. ഒരു ചെറുനാരങ്ങയുടെ നീര് ഒരു പാത്രത്തില്‍ എടുക്കാം. ഇതില്‍ ഒരു ടീസ്പൂണ്‍ തേനും ചേര്‍ക്കാം. 15 മിനിട്ടു കഴിഞ്ഞ് ടവല്‍ ഉപയോഗിച്ച് പതുക്കെ തുടയ്ക്കാം.
2.വെണ്ണയും തേനും
രണ്ട് ടീസ്പൂണ്‍ പുളിച്ച വെണ്ണയും രണ്ട് ടീസ്പൂണ്‍ തേനും ചേര്‍ത്ത് പേസ്റ്റ് ഉണ്ടാക്കാം. ഇത് മുഖത്തിന് തിളക്കം നൽകും.
3.കറുവാപ്പട്ടയും ജാതിക്കയും
നാല് ജാതിക്ക പൊടിച്ചെടുക്കാം. എന്നിട്ട് ഇതിലേക്ക് കറുവാപ്പട്ട പൊടിയും ചേര്‍ക്കാം. ഇത് പേസ്റ്റ് ആക്കിയെടുക്കാന്‍ റോസ് മില്‍ക് ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക