പ്രളയത്തെ തുടർന്ന് പത്തനംതിട്ടയിലെ മണിയാർ ഡാമിന് ഗുരുതരമായ കേടുപാടുകൾ പറ്റിയതായി ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ അടങ്ങുന്ന വിദഗ്ദ സംഘം.
പരിശോധനയ്ക്കിടെയാണ് തകരാർ കണ്ടെത്തിയത് അണക്കെട്ടിന്റെ സംരക്ഷണ ഭിത്തിയിലും ഷട്ടറിന് താഴെയുമുള്ള വിള്ളലുകൾ ഗുരുതരമായി കാണേണ്ടതാണെന്ന് ജലസേചന വകുപ്പ് അറിയിച്ചു.
നിലവിൽ അപകടാവസ്ഥയില്ളെങ്കിൽ പോലും തകരാർ പരിഹരിച്ചില്ലെങ്കിൽ വൻദുരന്തം ഉണ്ടാകാൻ സാധ്യത ഉള്ളതായി ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനീയർ കെ. എച്ച്. ഷംസുദ്ദിൻ പറഞ്ഞു.
മൂന്നും നാലും ഷട്ടറുകൾക്ക് താഴെയുള്ള കോൺഗ്രീറ്റ് പാളികൾക്കും കേടുപാടുകളുണ്ട് അതിലൂടെ വെള്ളം ചോരുന്നതായും ഇറിഗേഷൻ വകുപ്പ് കണ്ടെത്തി. ഡാമിന്റെ അറ്റകുറ്റപണികൾക്കായി മൂന്ന് കോടിയോളം ചിലവ് വരുമെന്ന് ഇറിഗേഷൻ വകുപ്പ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക