ഫോണ്‍ സന്ദേശമായും വാട്സാപ് ഉള്‍പ്പെടെയുള്ള സമൂഹ മാധ്യമങ്ങള്‍ വഴിപ്രചരിക്കുന്ന വ്യാജ സന്ദേശങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നു വാര്‍ത്താവിനിമയ മന്ത്രാലയം.
സമ്മാനങ്ങള്‍ ലഭിച്ചെന്ന തരത്തിലും, ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ സമ്മാനം ലഭിക്കുമെന്ന തരത്തിലുമുള്ള വ്യാജ സന്ദേശങ്ങളെക്കുറിച്ചു ജാഗ്രത പാലിക്കണമെന്നും ഇത്തരം ലിങ്കുകളില്‍ ക്ലിക്ക് ചെയ്യരുതെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.
ചിത്രകഥാ രൂപത്തിൽ ജനങ്ങളെ പെട്ടെന്ന് ആകര്‍ഷിക്കാന്‍ കഴിയുന്ന തരത്തിലാണു പ്രചാരണ സന്ദേശങ്ങള്‍ തയാറാക്കിയിട്ടുള്ളത്. ജനങ്ങളില്‍ അവബോധം വളര്‍ത്തിയെടുക്കാന്‍ ഇത്തരത്തിലുള്ള പ്രചാരണത്തിലൂടെ കഴിയുമെന്നും വാർത്താ വിനിമയ മന്ത്രാലയം വ്യക്തമാക്കി.സമൂഹത്തിൽ ഉയർന്നു വരുന്ന വ്യാജ തട്ടിപ്പുകൾ കണക്കിലെടുത്താണ് ഈ നടപടി മന്ത്രാലയം സ്വീകരിച്ചത്.
ജലന്ധര്‍ പീഡനം;ഉന്നത തല യോഗം നാളെ : ബിഷപ്പിനെ ഉടൻ അറസ്റ്റ് ചെയ്തേക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക