ചെന്നൈയിൽ രണ്ട് മക്കളെ അമ്മ വിഷം കൊടുത്തു കൊലപ്പെടുത്തി. നാടുവിടുന്നതിന് തടസ്സങ്ങള്‍ ഒഴിവാക്കാനാണ് കൊലപ്പെടുത്തിയത്. കാമുകന് ഒപ്പം പോകാനായിരുന്നു അഭിരാമി എന്ന യുവതി മക്കള്‍ക്ക് പാലില്‍ വിഷം കലര്‍ത്തി നല്‍കിയത്. കുട്ടികളെ കൊലപ്പെടുത്താന്‍ പ്രേരിപ്പിച്ചതിന് യുവതിയുടെ കാമുകന് സുന്ദരത്തെ പൊലീസ് അറസ്റ്റ് ചെയ്തു.
ചെന്നൈ കുന്ദ്രത്തുരിലാണ് ദാരുണമായ സംഭവം നടന്നത്. അഭിരാമി ഇപ്പോള്‍ ഒളിവിലാണ്. അഭിരാമിയെ ചോദ്യം ചെയ്താലെ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം കൃത്യമായി മനസിലാകൂ എന്ന് പൊലീസ് പറഞ്ഞു.
അഭിരാമിയുടെ വീടിനടുത്തുണ്ടായിരുന്ന ഒരു ബിരിയാണി കടയില്‍ ജോലി ചെയ്തിരുന്ന ആളായിരുന്നു സുന്ദരം. ഇവര്‍ തമ്മില്‍ അടുപ്പത്തിലാകുകയും സിറ്റി വിടാന്‍ തങ്ങള്‍ തീരുമാനിച്ചിരുന്നതായും ഇയാള്‍ പൊലീസിനോട് പറഞ്ഞു. അഭിരാമിയുടെ ഭര്‍ത്താവ് വിജയ്യാണ് പരാതി നല്‍കിയത്.
പല്ലിലെ കറ കാരണം ബുദ്ധിമുട്ടുന്നവരാണോ നിങ്ങൾ..! ഈ എളുപ്പ വഴികളെക്കുറിച്ചറിയൂ
പ്രതികരിക്കാൻ ഇവിടെ എഴുതുക