കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ 13 കാരനെ ആശുപത്രി ജീവനക്കാരൻ പീഡനത്തിനിരയാക്കിയതായി പരാതി. സംഭവത്തിൽ നേത്രവിഭാഗത്തിലെ ജീവനക്കാരന് ഉദയകുമാറിനെതിരെ ഹൊസ്ദുര്‍ഗ് പോലീസ് ബാലപീഡന നിയമ വിരുദ്ധ പ്രകാരം (പോക്സോ) കേസെടുത്തു. ജില്ലാആശുപത്രിയിലെ നേത്രവിഭാഗത്തില്‍ ജോലി ചെയ്യുന്ന തിരുവനന്തപുരം സ്വദേശിയാണ് 46 കാരനായ ഉദയകുമാര്‍.
കഴിഞ്ഞ ദിവസം നേത്ര ചികിത്സയ്ക്കായെത്തിയ കുട്ടിയെ ആശുപത്രിക്കകത്ത് വച്ച് പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു. കുട്ടി വീട്ടിലെത്തി മാതാഅപിതാക്കളോട് കാര്യം പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.
നവജാതശിശുവിന്റെ കൊലപാതകം; മാതാവും മാതൃ സഹോദരനും കസ്റ്റഡിയില്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക