പ്രളയത്തിൽ തകർന്ന കേരളത്തെ പുനര്‍നിർമ്മിക്കാനായി ബോളിവുഡ് താരങ്ങളൊന്നിക്കുന്ന വൺ കേരള വൺ കൺസൾട്ട്. മലയാളിയും ഓസ്കാർ അവാർഡ് ജേതാവുമായ റസൂൽ പൂക്കുട്ടിയാണ് താരനിശയുടെ സംഘാടകൻ.
പ്രളയത്തിൽ ദുരിതമനുഭവിക്കുന്ന കേരളത്തിന് കൈത്താങ്ങായി നേരത്തെ തന്നെ ബോളിവുഡ് നടന്മാരായ അമിതാഭ് ബച്ചൻ ഷാരൂഖ് ഖാൻ, ആമിർ ഖാൻ, അക്ഷയ് കുമാർ, എ ആർ റഹ്മാൻ, വിദ്യ ബാലൻ, കരൺ ജോഹർ തുടങ്ങിയവർ രംഗത്തെത്തിയിരുന്നു.
ഇതിന് പുറമെയാണ് വമ്പൻ താരനിശ സംഘടിപ്പിച്ചിരിക്കുന്നത്. ബോളിവുഡിലെ പ്രമുഖ നടന്മാരെല്ലാം നിശയിൽ പങ്കെടുക്കാൻ താല്പര്യം പ്രകടിപ്പിച്ചതായി റസൂൽ പൂക്കുട്ടി അറിയിച്ചു. കേരളപിറവിയോടനുബന്ധിച്ച് താരനിശ നടത്താനാണ് തീരുമാനം.
കളിത്തോക്ക് ചൂണ്ടി ഭീതി പരത്തിയ സിനിമ നടിയെ പൊലീസ് വെടിവെച്ച് കൊന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക