തൊടുപുഴ-മൂവാറ്റുപുഴ റോഡില്‍ കാറുകള്‍ കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ വ്യാപാരി മരിച്ചു. ഏഴു പേര്‍ക്ക് പരിക്കേറ്റു. തഴുവംകുന്ന് ചാഞ്ഞവെട്ടിക്കല് ബേബി ജോസഫ് (57) ആണ് മരിച്ചത്. ആനിക്കാട് മാവിന്‍ചുവട്ടില്‍ ശനിയാഴ്ച വൈകുന്നേരം നാലിനായിരുന്നു അപകടം.
മൂവാറ്റുപുഴയില്‍നിന്നു തൊടുപുഴ ഭാഗത്തേക്കു പോവുകയായിരുന്ന ബേബി ജോസഫ് സഞ്ചരിച്ചിരുന്ന കാറും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. ബേബി യാത്ര ചെയ്തിരുന്ന കാറില്‍ ഒപ്പമുണ്ടായിരുന്ന തഴുവംകുന്ന് കാരാംകുന്നേല്‍ ജോസഫ്, തഴുവംകുന്ന് ഊന്നുകല്ലേല്‍ ജോര്‍ജ് മാത്യു,തഴുവംകുന്ന് മീമ്ബൂര് ജോസ് മാത്യു എന്നിവര്‍ക്കും എതിരേ വന്ന കാറിലെ യാത്രക്കാരായ തൊടുപുഴ പുറപ്പുഴ വൈറ്റാട്ടില് ജോണ്‍സ്, ഭാര്യ അനി , മക്കളായ സെബാസ്റ്റ്യന്‍ , ജോസഫ് എന്നിവര്‍ക്കുമാണ് പരിക്കേറ്റത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക