പത്തനാപുരം കോൺവെന്റിലെ കിണറ്റിൽ നിന്നും കന്യാസ്ത്രീയുടെ മൃതദേഹം കണ്ടെത്തി. പത്തനാപുരം മൗണ്ട് താബോർ ദയേര കോൺവെന്റിലെ സിസ്റ്റർ സൂസന്റെ മൃതദേഹമാണ് കിണറ്റിൽ നിന്നും കണ്ടെത്തിയത്.
കിണറ്റിനു സമീപം രക്തപ്പാടുകളും കണ്ടെത്തിയിട്ടുണ്ട്. പത്തനാപുരം സെന്റ് സ്റ്റീഫൻസ് സ്കൂളിലെ അധ്യാപികയാണ് സൂസൻ. 12 വർഷത്തോളമായി ഈ സ്കൂളിലാണ് സൂസൻ ജോലി ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക