ഷൊര്‍ണൂര്‍ എംഎല്‍എ പി.കെ.ശശിക്കെതിരായ പീഡന പരാതിയിൽ കർശന നടപടിയുമായിസിപി ഐ(എം). ആരോപണം ഉയർന്ന ശേഷം ശശി നടത്തിയ പല പ്രസ്താവനകളും പാർട്ടിക്കു ക്ഷീണമുണ്ടാക്കിയെന്ന വിലയിരുത്തൽമൂലവും അന്വേഷണ കമ്മീഷനെ നിശ്ചയിച്ചതിനാലും എല്ലാ പൊതുപരിപാടികളും സംഘടനാ പരിപാടികളും ഒഴിവാക്കാൻ സംസ്ഥാന നേതൃത്വം ജില്ലാ സെക്രട്ടറിയെ അറിയിച്ചതായി റിപ്പോർട്ട്.
പി.കെ.ശശി വിഷയത്തില്‍ നടപടി വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും നിര്‍ദേശം നല്കി. പെണ്‍കുട്ടിക്ക് നേരിട്ട് പരാതി നല്കാന് കഴിയാത്തതിനാല്‍ തുടര്‍നടപടികളുടെ സാധ്യത പരിശോധിക്കാന്‍ നിയമോപദേശം തേടിയിരുന്നു. വിഷയത്തില്‍ നേരത്തെ കെ.എസ്.യുവും യുവമോര്‍ച്ചയും ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക