ഇന്ധനവില വർദ്ധനവിനെതിരെ തിങ്കളാഴ്ച എൽ ഡി എഫ് ആഹ്വാനം ചെയ്തിരിക്കുന്ന ഹർത്താലിൽ നിന്നും പ്രളയബാധിത പ്രദേശങ്ങളെ ഒഴിവാക്കില്ല എന്ന് സംഘടന അറിയിച്ചു. കുതിച്ച് പൊങ്ങുന്ന ഇന്ധനവില വർദ്ധനാവിനെതിരെ കോൺഗ്രസ് തിങ്കളാഴ്ച രാജ്യവ്യാപകമായി ഭാരത് ബന്ദ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സംസ്ഥാനത്ത് എൽ ഡി എഫും ഹർത്താലിന് ആഹ്വാനം ചെയ്തത്.
പ്രളയബാധിത പ്രദേശങ്ങളെ ഹർത്താലിൽ നിന്നും ഒഴിവാക്കില്ലെങ്കിലും പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാക്കില്ല. അതെ സമയം പ്രളയം ഏറ്റവും കൂടുതൽ ബാധിച്ച ആലുവ, കളമശേരി, പറവൂര്‍ മണ്ഡലങ്ങളെ കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
കന്യാസ്ത്രീ കിണറ്റില്‍ മരിച്ചനിലയില്‍: കിണറിന് സമീപം രക്തപ്പാടുകള്‍: സംഭവത്തിൽ ദുരൂഹതയെന്ന് പോലീസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക