മലയാളി താരം ശ്രീശാന്തിന് ശേഷം മലയാളികളുടെ അഭിമാനമായി മാറിയ സഞ്ജു സാംസണ് പ്രണയം തുറന്ന് പറഞ്ഞിരിക്കുകയാണ്. ഏറെ നാളായി പ്രണയത്തിലായിരുന്ന തിരുവനന്തപുരം സ്വദേശിനി ചാരു എന്ന കുട്ടിയുമായാണ് താരത്തിന്റെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് സഞ്ജു പ്രണയവും വിവാഹവും വെളിപ്പെടുത്തിയിരിക്കുന്നത്.ഡിസംബര്‍ 22നാണ് സഞ്ജു വിവാഹിതനാവുന്നതെന്നും വിവരമുണ്ട്.
https://www.facebook.com/ImSanjuSamson/photos/a.1810655815819210/2167768953441226/?type=3
2013 സീസണില്‍ രാജസ്ഥാന് റോയല്‍സ് ടീമിനുവേണ്ടിയാണ് സഞ്ജു ആദ്യം കളിച്ചത്. ഐപിഎല്ലില്‍ അര്ദ്ധസെഞ്ചുറിനേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ്. 2013 ഏപ്രില്‍ 29ന് റോയല്‍ ചലഞ്ചേഴ്സ് ബെഗളൂരിനെതിരെ സഞ്ജു തന്റെ ആദ്യ ഐപിഎല്‍ അര്‍ദ്ധസെഞ്ചുറി നേടി.
‘ഞങ്ങള്‍ ഒരുമിച്ച് സമയം ചെലവഴിച്ചു. ഒരുമിച്ച് നടക്കാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍, ഇന്ന് മുതല്‍ ഞങ്ങള്‍ക്ക് അതിന് സാധിക്കും. ഞങ്ങളുടെ ഇഷ്ടം സന്തോഷത്തോടെ അംഗീകരിച്ച മാതാപിതാക്കള്‍ക്ക് നന്ദി. നിന്നെ പോലെ വിശേഷപ്പെട്ട ഒരാളെ കൂടെ ലഭിക്കുന്നതില്‍ ഞാന്‍ സന്തോഷവാനാണ് ചാരു. നിങ്ങളുടെ എല്ലാവരുടേയും അനുഗ്രഹം ഞങ്ങള്‍ക്കൊപ്പം ഉണ്ടാവണം’ സഞ്ജു പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക