മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചിത്രമായ സ്ഫടികത്തിന് രണ്ടാം ഭാഗം വരുന്നു എന്ന വാർത്ത ഇന്നലെയാണ് പുറത്ത് വന്നത്. ആടുതോമയുടെ മകൻ ഇരുമ്പൻ സണ്ണിയുടെ കഥപറയുന്ന ചിത്രത്തിൽ സിൽക്ക് സ്മിത അവതരിപ്പിച്ച ലൈല എന്ന കഥാപാത്രത്തിന്റെ മകളുടെ റോളിൽ സണ്ണി ലിയോൺ അഭിമയിലുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. സംവിധായകൻ ബിജു ജെ കട്ടക്കലാണ് ഈ വിവരം സാമൂഹിക മാധ്യമങ്ങളിലൂടെഅറിയിച്ചത്.
എന്നാൽ ഈ വാർത്തയ്ക്ക് മാസ്സ് മാസ്സ് മറുപടിയുമായി എത്തിയിരിക്കുകയാണ് സ്ഫടികത്തിന്റെ സംവിധായകൻ ഭദ്രൻ . “സ്ഫടികം ഒന്നേയുള്ളൂ, അത് സംഭവിച്ചു കഴിഞ്ഞു. മോനെ ഇതെന്റെ റെയ്ബാൻ ഗ്ലാസ്, അതിലെങ്ങാനും തൊട്ടാൽ” എന്ന കുറിപ്പാണ് ഭദ്രൻ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക