ഇന്ധനവില വർദ്ധനവിനെതിരെ പ്രതിപക്ഷ പാർട്ടികൾആഹ്വാനം ചെയ്ത ഹർത്താൽ ദിനത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ മകന് വിവാഹ നിശ്ചയം. മകന്റെ വിവാഹ നിശ്ചയമാണെങ്കിലും ഹർത്താൽ ദിനത്തിൽ പ്രതിഷേധത്തിലൊക്കെ പങ്കെടുത്തതിന് ശേഷമാണ് ചെന്നിത്തല വിവാഹ നിശ്ചയത്തിനെത്തിയത്.
കൊച്ചിയിൽ കാളവണ്ടിയിൽ യാത്ര ചെയ്തുള്ള വേറിട്ട പ്രതിഷേധത്തിന് ശേഷം പാർട്ടി പ്രവർത്തകന്റെ സ്കൂട്ടറിലാണ് ചെന്നിത്തല വിവാഹനിശ്ചയ വേദിയിലെത്തിയത്. കാറിലെത്തിയ അതിഥികൾ ബൈക്കിലെത്തിയ വരന്റെ അച്ഛനെക്കണ്ട് അമ്പരന്നു.
രമേശ് ചെന്നിത്തലയുടെ മകന് രോഹിത്തിന്റെയും വ്യവസായി ഭാസിയുടേയും മകള്‍ ശ്രീജയുടേയും വിവാഹനിശ്ചയമാണ് കൊച്ചിയില്‍ നടന്നത്. രോഹിത്ത് അമൃത ആശുപത്രിയിലും ശ്രീജ അമേരിക്കയിലും ഡോക്ടറാണ്.
വിവാഹ നിശ്ചയം മുന്‍പേ തീരുമാനിച്ചതാണെന്നും അതുകൊണ്ടാണ് മാറ്റി വയ്ക്കാതിരുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക